202201. Asianet News Interview on Floods and Droughts in Kerala
by Roxy Mathew Koll · Published · Updated
മഴ മാത്രമല്ല കേരളത്തിൽ തീവ്ര വരൾച്ചയും ഉണ്ടാകുമെന്ന് ലോകപ്രശസ്ത കാലാവസ്ഥ ശാസ്ത്രജ്ഞൻ റോക്സി മാത്യു കോളിന്റെ മുന്നറിയിപ്പ്. വിശദമായ റിസ്ക് മാപ്പിംഗ് നടത്തി കേരളം ഇപ്പോൾത്തന്നെ മുന്നൊരുക്കം നടത്തണം. ഭാവി കാലാവസ്ഥാ മാറ്റം പരിഗണിച്ചുവേണം കേരളത്തിന്റെ എല്ലാ വികസന പദ്ധതികളും നടത്താന്‍. ഉരുൾപൊട്ടൽ നേരിടാൻ സംയോജിത മുന്നറിയിപ്പ് സംവിധാനം ഉണ്ടാക്കണമെന്നും റോക്സി മാത്യു കോൾ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
അറബിക്കടലിന്റെ അന്തരീക്ഷം അമ്പരപ്പിക്കും വിധം മാറിയെന്നും റോക്സി മാത്യു പറഞ്ഞു. സമുദ്രത്തിന്റെ താപനില മാറുന്നതിനൊപ്പം കാലാവസ്ഥയും മാറുകയാണ്. കഴിഞ്ഞ നാല് ദശകങ്ങളില്‍ അറമ്പിക്കടലിലുണ്ടായ ചുഴലിക്കാറിന്റെ എണ്ണം കൂടി. ആഗോളതാപനില കൂടുന്നതനുസരിച്ച് കൂടുതല്‍ നീരാവിയും അറമ്പിക്കടലില്‍ നിന്ന് വരുന്നുണ്ട്. അതാണ് കൂടുതല്‍ മഴയ്ക്ക് സാധ്യതയുണ്ടാക്കുന്നത്. 2015-16 കാലഘട്ടങ്ങളില്‍ കേരളം അടക്കമുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ കടന്ന് പോയത്. 2018 മുതല്‍ ഇങ്ങോട്ടുള്ള കാലഘട്ടങ്ങളില്‍ വെള്ളപ്പൊക്കവും ദുരിതം വിതച്ചു. ഇനി വരുന്ന നാളുകളില്‍ വരള്‍ച്ചയും വെള്ളപ്പൊക്കവും കൂടുതലായി അനുഭവപ്പെടാനാണ് സാധ്യതയെന്ന് റോക്സി മാത്യു പറഞ്ഞു. എവിടെയാണ് കടലാക്രമണം ഉണ്ടാവാന്‍ സാധ്യതയുള്ളത്, അതിത്രീവ മഴ ഉണ്ടാവാന്‍ സാധ്യതയുള്ളത് എവിടെയാണ് എന്നെല്ലാം വിശദമായ റിസ്ക് മാപ്പിംഗ് നടത്തുകയാണ് സര്‍ക്കാറിന് ചെയ്യാന്‍ കഴിയുന്ന പ്രതിവിധിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.